പഴയനിയമ പുസ്തക ക്രമം
പുസ്തകങ്ങളുടെ പേര്
വിഷയ സംഗ്രഹം (ബ്രാക്കറ്റില്‍)
എഴുതിയ കാലം B.C
1ഉല്‍പ്പത്തി (എല്ലാറ്റിന്റെയും ആരംഭം) 1450
2 പുറപ്പാട് (ഈജിപ്തില്‍ നിന്നുള്ള യിസ്രായേലിന്റെ പുറപ്പാടും കല്‍പ്പനകള്‍ ലഭിക്കുന്നതും) 1450
3 ലേവ്യ (യിസ്രായേല്‍ ജനത്തിനു ദൈവം കൊടുത്ത നിയമങ്ങള്‍) 1450
4 സംഖ്യ (യിസ്രായേലിന്റെ ജനസംഖ്യയും മരുഭൂമി യാത്രയും) 1450
5 ആവര്‍ത്തനം (ദൈവമുമ്പാകെയുള്ള പുനഃപ്രതിഷ്ഠ) 1450 II ചരിത്രഗ്രന്ഥങ്ങള്‍
6 യോശുവ (ദൈവം വാഗ്ദാനം ചെയ്ത ദേശം യിസ്രായേല്‍ പിടിച്ചടക്കുന്നു) 1405
7 ന്യായാധിപന്മാര്‍ (യിസ്രായേല്‍മക്കളുടെ അനുസരണക്കേടും ന്യായാധിപ ഭരണവും) 1060
8 രൂത്ത് (ദൈവഭക്തി നിമിത്തം അംഗികാരിക്കപെടുന്ന പുറജാതി സ്ത്രിയുടെ ചരിത്രം) 1050
9 1 ശമുവേല്‍ (ശമുവേലിന്റെയും ശൌലിന്റെയും ചരിത്രം) 1050
10 2 ശമുവേല്‍ (ദാവീദ് രാജാവിന്റെ ഭരണകാലം) 1025
11 1 രാജാക്കന്മാര്‍ (യെഹൂദാ - യിസ്രായേല്‍ രാജഭരണം) 630
12 2 രാജാക്കന്മാര്‍ (യെഹൂദാ - യിസ്രായേല്‍ രാജഭരണം തുടര്‍ച്ച) 580
13 1 ദിനവൃത്താന്തം (യെഹൂദാ രാജഭരണചരിത്രം) 458
14 2 ദിനവൃത്താന്തം (യെഹൂദാ രാജഭരണത്തിന്റെ അന്ത്യം) 458
15 എസ്രാ (ബാബേലില്‍ നിന്ന്‍ തിരിച്ചുവന്നവര്‍ ദൈവാലയം പുതുക്കിപ്പണിയുന്നു) 458
16 നെഹെമ്യാവു (ബാബേലില്‍ നിന്നും മടങ്ങിവന്നവര്‍ യെരുശലേം മതില്‍ പണിയുന്നു) 430
17 എസ്ഥേര്‍ (യെഹുദാജനത്തിന്മേലുള്ള ദൈവത്തിന്റെ കരുതല്‍) 464 III കാവ്യഗ്രന്ഥങ്ങള്‍
18 ഇയ്യോബ് (കഷ്ടത സഹിക്കുന്നവര്‍ക്കുള്ള അനുഗ്രഹങ്ങള്‍) 1480
19 സങ്കീര്‍ത്തനങ്ങള്‍ (ആരാധന, പ്രാര്‍ത്ഥന) 1450 – 430
20 സദൃശവാക്യങ്ങള്‍ (സുക്തങ്ങള്‍, വിജ്ഞാനം, പ്രബോധനം) 970
21 സഭാപ്രസംഗി (നിരര്‍ത്ഥകമായ ഭൌതീക ചിന്താഗതികളുടെ വിനാശം) 935
22 ഉത്തമഗീതം (ശലോമോനും കാന്തയും - ക്രിസ്തുവും സഭയുമായുള്ള ആത്മബന്ധം) 965 IV പ്രവചനഗ്രന്ഥങ്ങള്‍
23 യെശയ്യാവു (യിസ്രായേല്‍ജനത്തിന്റെ യഥാസ്ഥാപനം - മശിഹായിലൂടെ) 700
24 യിരമ്യാവ് (യിസ്രായേലിനെ ദൈവത്തിങ്കലേക്കു തിരിച്ചു വരുത്തുവാനുള്ള യജ്ഞം) 600
25 വിലാപങ്ങള്‍ (യെരുശലേം നാശത്തില്‍ യിരെമ്യാവിന്റെ വിലാപം – കാവ്യം) 386 26 യെഹെസ്കേല്‍ (യിസ്രായേലിനും ലോകത്തിനും വരാന്‍പോകുന്ന ന്യായവിധി) 575
27 ദാനിയേല്‍ (ബാബിലോണിലെ ജീവിതം, ഭാവികാല പ്രവചനങ്ങള്‍) 536
28 ഹോശേയ (യിസ്രായേലിനോടുള്ള ദൈവസ്നേഹം) 715
29 യോവേല്‍ (ശിക്ഷാവിധിയില്‍ നിന്നു തെറ്റി ഒഴിയുവനുള്ള ആഹ്വാനം) 820
30 ആമോസ് (വരാന്‍ പോകുന്ന ശിക്ഷാവിധി, യിസ്രായേലിന്റെ ദുഷ്ടത) 750
31 ഓബദ്യാവ് (യിസ്രായേലിനെ ഉപദ്രവിക്കുന്നവര്‍ക്കുള്ള ശിക്ഷ) 585
32 യോന (എല്ലാ ജാതികളോടുമുള്ള ദൈവത്തിന്റെ ദയ) 760
33 മീഖാ (അനുതപിക്കുന്നവര്‍ക്ക് വിടുതല്‍) 695
34 നഹൂം (ദൈവത്തെ വിട്ടകന്ന നിനെവേയുടെ നാശം) 660
35 ഹബക്കുക്ക് (ലോകം നിയന്ത്രിക്കുന്നത് ദൈവമാണ് എന്ന്‍ ഓര്‍പ്പിക്കുന്നു) 607
36 സെഫന്യാവു (ദൈവത്തിങ്കലേക്കു മടങ്ങി വരുവാനുള്ള ആഹ്വാനം) 625
37 ഹഗ്ഗായി (ദൈവാലയം പുതുക്കിപ്പണിയാന്‍ യിസ്രായേലിനെ ഉണര്‍ത്തുന്നു) 520
38 സെഖര്യാവ് (വരാന്‍ പോകുന്ന മശിഹായെ വെളിപ്പെടുത്തുന്നു) 480
39 മലാഖി (ദൈവത്തിങ്കലേക്കു മടങ്ങി വരുവാനുള്ള ആഹ്വാനം) 425
ബൈബിള്‍ ദൈവത്തിന്‍റെ കൊട്ടാരമായി ചിത്രികരിച്ചാല്‍
1. ഉല്പത്തി പുസ്തകം – ദൈവത്തിന്റെ മഹാത്ഭുതങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്വീകരണ മുറി.
2. പുറപ്പാട് – നിയമ നിര്‍മ്മാണ മുറി.
3. ലേവ്യ – ആരാധനാലയം.
4. സംഖ്യ – സംഭരണശാല.
5. ആവര്‍ത്തനം - കോടതി മുറി.
6. യോശുവ മുതല്‍എസ്തേര്‍വരെ - ചരിത്ര രേഖകള്‍എഴുതി സുക്ഷിച്ചിരിക്കുന്ന മുറി.
7. ഇയോബ് - തത്വജ്ഞാനികളുടെ സമ്മേളന സ്ഥലം.
8. സങ്കീര്‍ത്തനം – സംഗീത മുറി.
9. സദൃശവാക്യങ്ങള്‍- പഠനശാല
10. സഭാപ്രസംഗി – പ്രസംഗമുറി (Chaplains Room)
11. ഉത്തമഗീതം – രാജാവിന്റെ മണിയറ
12. യെശയ്യാവു മുതല്‍മലാഖി വരെ - കൊട്ടാരത്തിന്‍റെ മുകള്‍നിലയിലേക്ക് കയറുമ്പോള്‍അവിടെ പ്രവാചകന്‍മാര്‍ദൂരദര്‍ശനികളുമായി ഉദയനക്ഷ്ത്രമായ മശിഹ ഉദയം ചെയ്യുന്നതും, തുടര്‍ന്ന് നിത്യത വരെയുള്ള കാര്യങ്ങള്‍കണ്ടെത്തി അത് രേഖയാക്കി വച്ചിരിക്കുന്നു.
13. സുവിശേഷങ്ങള്‍- പ്രവാചക സദസ്സ്‌കടന്നു ചെല്ലുമ്പോള്‍യേശുക്രിസ്തുവിന്റെ നാല് വ്യത്യസ്ത ഭാവങ്ങള്‍ചിത്രികരിചിരിക്കുന്ന വലിയ ഹാളിലേക്ക് പ്രവേശിക്കുന്നു. അതിന്റെ നാലു ചുവരുകളിലും യേശുക്രിസ്തുവിന്റെ നാല് വ്യത്യസ്ത രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
Ø മത്തായി - രാജാവിന്‍റെ പദവിയിലുള്ള ചിത്രം.
Ø മാര്‍ക്കോസ് – ശുശ്രൂഷിക്കുന്ന ഒരു ദാസന്റെ ചിത്രം.
Ø ലൂക്കോസ് - ഉത്തമനായ ഒരു സമ്പൂര്‍ണ മനുഷ്യന്റെ ചിത്രം.
Ø യോഹന്നാന്‍- ദൈവത്തിന്റെ തേജസ്സാകുന്ന കര്‍ത്താവിന്റെ മഹത്വപൂര്‍ണ്ണമായ ചിത്രം.
14. അപ്പോസ്തല പ്രവര്‍ത്തികള്‍- പരിശുദ്ധാത്മാവിന്റെ അതിശക്തമായ പ്രവാഹത്താല്‍പ്രവര്‍ത്തന മണ്ഡലത്തിലേക്ക് വ്യാപിക്കുന്ന ഊര്‍ജ്ജോത്പാദന കേന്ദ്രം. (Power Station)
15. ലേഖനങ്ങള്‍- റോമര്‍മുതല്‍യൂദ വരെയുള്ള 21 ലേഖനങ്ങള്‍ക്രിസ്തീയ സഭ എങ്ങനെ ചിട്ടയും ക്രമവുമായി പ്രയോജനമുള്ള ശുശ്രൂഷകള്‍ക്ക് ചുമല്‍കൊടുക്കണം എന്നുള്ള നിയമാവലി എഴുതി സുക്ഷിച്ചിരിക്കുന്ന മുറി. 16. വെളിപ്പാടു – രാജാവിന്റെ സിംഹാസനം വച്ചിരിക്കുന്ന വിശാലവും മനോഹരവുമായ മുറി. എഴുത്തുകാരുടെ മുറിയില്‍നിന്നും ഉയരത്തിലേക്ക് എടുത്തു വയ്ക്കുന്ന കാല്‍രാജാവിന്റെ സിംഹാസനത്തിന്റെ കവാടത്തിലേക്കാണ് പ്രവേശിക്കുന്നത്. ഈ കൊട്ടാരം സന്ദര്‍ശിക്കുന്ന ഏതൊരുവനും അനുഗ്രഹിക്കപെടുവാനും രാജവിനോടുകൂടി നിത്യകാലം വാഴുവാനും ഇടയാകുന്നതാണ്. 1 comment: