തോറ

തോറ

ദൈവ-മനുഷ്യ ബന്ധത്തിന്റെ മൂന്നു തലങ്ങളാണ് തോറ പ്രതിപാദിക്കുന്നത്. ഉൽ‌പത്തി പുസ്തകത്തിന്റെ ആദ്യ പതിനൊന്ന് അധ്യായങ്ങളിൽ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതും മനുഷ്യനെ അതിന്റെ കേന്ദ്രമായി മാറ്റുന്നതും വിവരിക്കുന്നു. തുടർന്നുള്ള 39 അധ്യായങ്ങൾ പൂർവപിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുമായി ദൈവം നടത്തുന്ന ഉടമ്പടിയെപ്പറ്റി വർണ്ണിക്കുന്നു. അബ്രാഹമിനോട് സ്വന്തം ദേശമായ ഉർ വിട്ട് കാനാൻ ദേശത്തേക്ക് പോകുവാൻ നിർദ്ദേശിക്കുന്നത് ഈ ഭാഗത്താണ്. ഇസ്രയേലിന്റെ മക്കൾ ഈജിപ്തിൽ അടിമകളായെത്തി

മോശയുടെ കൽ‌പനകൾ എന്നും ഈ ഭാഗമറിയപ്പെടുന്നു. അഞ്ചു പുസ്തകങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
  • ഉല്പത്തി - Bereshit (בראשית)
  • പുറപ്പാട് - Shemot (שמות)
  • ലേവ്യർ - Vayikra (ויקרא)
  • സംഖ്യ - Bamidbar (במדבר)
  • ആവർത്തന പുസ്തകം - Devarim (דברים)

  • ഉല്പത്തിപ്പുസ്തകം

    എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ആദ്യഗ്രന്ഥമാണ് ഉല്പത്തിപ്പുസ്തകം. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമഗ്രന്ഥമായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ ആദ്യത്തേതും ഇതാണ്.ബി.സി. ഒമ്പത് -ആറ് ശതകങ്ങളിൽ രചിക്കപ്പെട്ടതും അഞ്ചാം ശതകത്തിൽ സങ്കലനം ചെയ്യപ്പെട്ടതുമായ ഉത്പത്തി പുസ്തകത്തിന് ഒരു ആദ്യകാലസാഹിത്യഗ്രന്ഥമെന്ന നിലയിലും പ്രാധാന്യമുണ്ട് .
    ഉള്ളടക്കം

    തന്റെ വചനം വഴി ലോകത്തെ ഉരുവാക്കിയ ദൈവം, മനുഷ്യനെ സ്രൃഷ്ടിച്ച് ഭൂമിയുടെ മേൽനോട്ടം ഏല്പിക്കുന്നു. എന്നാൽ മനുഷ്യന്റെ അധപതനത്തെ തുടർന്ന് ദൈവം ഭൂമിയിലെ സൃഷ്ടികളിൽ എണ്ണപ്പെട്ടതൊഴിച്ചുള്ളതിനെ പ്രളയത്തിൽ നശിപ്പിക്കുന്നു. പ്രളയാനന്തരമുണ്ടായ നവലോകവും പണ്ടേപ്പോലെ തന്നെ അധപതിച്ചെങ്കിലും ദൈവം അതിനെ നശിപ്പിക്കാതെ, അതിൽ നിന്ന് അബ്രാഹത്തെ അതിന്റെ രക്ഷയുടെ ബീജമാകാൻ തെരഞ്ഞെടുക്കുന്നു. ദൈവകല്പന അനുസരിച്ച് അബ്രാഹം തന്റെ ദേശം ഉപേക്ഷിച്ച്, ദൈവം അവകാശമായി നൽകിയ കാനാൻ ദേശത്തേക്കു പോകുന്നു. ആ ദേശത്ത് അബ്രാഹവും അയാളുടെ മകൻ ഇസഹാക്കും, പിന്നീട് ഇസ്രായേൽ എന്നു ദൈവം പേരിട്ട പേരക്കിടാവ് യാക്കോബും നാടോടികളായി ജീവിക്കുന്നു. യാക്കോബും അയാളുടെ പന്ത്രണ്ടു മക്കളും അവരുടെ കുടുംബങ്ങളും ചേർന്ന 70 പേർ ഈജിപ്തിലേക്കു പോകുന്നു. ദൈവം അവരുടെ സന്തതികൾക്ക് മഹത്വപൂർണ്ണമായൊരു ഭാവി വാഗ്ദാനം ചെയ്യുന്നു.


    ചരിത്രം
    മാലാഖയുമായി യുദ്ധം ചെയ്യുന്ന ഇസ്രായേൽക്കാരുടെ പൂർവപിതാവ് യാക്കോബ് - അലക്സാണ്ടർ ലൂയി ലെലോലിയിറിന്റെ ചിത്രം ബൈബിളിലെ ഏറെ അറിയപ്പെടുന്ന കഥകളിൽ പലതും ഈ പുസ്തകത്തിലാണ്. നന്മനിറഞ്ഞ ലോകത്തെ ദൈവം എങ്ങനെ സൃഷ്ടിച്ചു എന്നു വിവരിച്ചു കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. വിലക്കപ്പെട്ട കനി തിന്നതിന്റെ പേരിൽ ഏദൻ തോട്ടത്തിൽ നിന്നു പുറത്താക്കപ്പെട്ട ആദമിന്റെയും ഹവ്വയുടെയും മക്കളായ കായേനും ആബേലും തമ്മിൽ കലഹിക്കുകയും കായേൻ ആബേലിനെ വധിക്കുകയും ചെയ്യുന്നു. വെള്ളപ്പൊക്കത്തിലൂടെ ദൈവം വീണ്ടും മനുഷ്യനെ ശിക്ഷിക്കുന്നു. നോഹയും കുടുംബവും എല്ലാ ജന്തുക്കളുടെയും ഓരോ ആണും പെണ്ണും മാത്രം രക്ഷപ്പെടുന്നു. ദൈവം മൃഗങ്ങളുടെമേൽ മനുഷ്യന് ആധിപത്യം നൽകുന്നു. ഹീബ്രു ജനതയുടെ ചരിത്രം തുടർന്ന് വിവരിക്കുന്നു. അബ്രഹാം, ഇസഹാക്ക്, യാക്കോബ്, യോസേഫ് തുടങ്ങിയ ആദിപിതാക്കളുടെ ചരിത്രവും വംശാവലിയും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട് . ലോകസൃഷ്ടി, ആദാം ഹവ്വമാർ, വിലക്കപ്പെട്ട കനി, കയീനും ആബേലും, നോഹയുടെ പേടകം, ബാബേലിലെ ഗോപുരം, അബ്രാഹമിന്റെ വിളി, ഇസഹാക്കിന്റെ ബലി, സാറായും ഫറവോനും, സാറായും അബിമെലേക്കും, സിദ്ദിം താഴ്‌വരയിലെ യുദ്ധം, സോദോ-ഗൊമോറകൾ, യാക്കോബും എസ്സോവും, യാക്കോബിന്റെ വിവാഹം, യാക്കോബും ലാബാനും, ദൈവദൂതനുമായുള്ള യാക്കോബിന്റെ മല്പിടുത്തം, ജോസഫിന്റെ സ്വപ്നങ്ങളും ബഹുവർണ്ണക്കുപ്പായവും, യാക്കോബ് മക്കളെ അനുഗ്രഹിക്കുന്നത്, ജോസഫ് ഫറവോന്റെ സ്വപ്നം വ്യാഖ്യാനിക്കുന്നത്, ഓനാന്റെ പാപം, ലോത്തും പെണ്മക്കളും, അബ്രഹാം മക്‌ഫെലാ ഗുഹ വിലക്കുവാങ്ങുന്നത് എന്നിവ കഥകളിൽ ചിലതാണ്. ഘടനാപരമായി നോക്കിയാൽ ഈ കൃതി, "ആദിമചരിത്രത്തിൽ" (ഉല്പത്തി അദ്ധ്യായങ്ങൾ 2-22) ആരംഭിച്ച് അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നീ പൂർവപിതാക്കളുടെ കഥാവൃത്തങ്ങളിലൂടെ പുരോഗമിച്ച് (ഉല്പത്തി: അദ്ധ്യായങ്ങൾ 22-50) ജോസഫിന്റെ കഥയിൽ സമാപിക്കുന്നു.50 അധ്യായങ്ങൾ ഉണ്ട് ഈ പുസ്തകത്തിൽ.
    കർതൃത്വം
    പുറത്ത് ഉൽപ്പത്തിപ്പുസ്തകം ഒന്നാം അദ്ധ്യായം ആലേഖനം ചെയ്തിട്ടുള്ള ഒരു മുട്ട - ഇസ്രയേൽ മ്യൂസിയത്തിലാണ് ഇതുള്ളത് ഇസ്രായേലിലെ രാജഭരണകാലത്ത് വികസിച്ചുവന്ന പാരമ്പര്യങ്ങളും അതിനേക്കാൾ മുൻപു രൂപപ്പെട്ട ചില കവിതകളും ഉല്പത്തിയുടെ ഭാഗമാണെങ്കിലും അതിന്റെ കർതൃത്ത്വത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. ഈ കൃതിയുടെ അന്തിമരൂപവും സന്ദേശവും ക്രി.മു. ആറും അഞ്ചും നൂറ്റാണ്ടുകളിലെ ബാബിലോണിയ പ്രവാസത്തിന്റേയും പേർഷ്യൻ ഭരണത്തിന്റേയും കാലങ്ങളിലേതാണെന്ന് കരുതുന്നവരുണ്ട്.
    മതപരമായ പ്രാധാന്യം
    യഹൂദരും ക്രിസ്ത്യാനികളും ഈ ഗ്രന്ഥത്തിനു കല്പിക്കുന്ന ദൈവശാസ്ത്രപരമായ പ്രാധാന്യം, ദൈവമായ യഹോവയെ അവന്റെ തെരഞ്ഞെടുക്കപ്പെട്ട ജനവും വാഗ്ദത്തഭൂമിയുമായി കൂട്ടിയിണക്കുന്ന അതിലെ ഉടമ്പടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉല്പത്തിചരിത്രത്തെ രക്ഷാപ്രതീക്ഷ പോലുള്ള ക്രിസ്തുമതത്തിലെ മൗലിക സങ്കല്പങ്ങളുടെ പൂർവരൂപമായി വ്യാഖ്യാനിക്കാൻ ഇഷ്ടപ്പെടുന്ന ക്രിസ്ത്യാനികൾ, കുരിശിൽ ദൈവപുത്രനായ യേശു സമർപ്പിച്ച പരിഹാരബലിയെ ഈ ഗ്രന്ഥത്തിലെ ദൈവിക വാഗ്ദാനത്തിന്റെ പൂർത്തീകരണമായി trbidi="on">

    പുറപ്പാട്

    എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും രണ്ടാമത്തെ ഗ്രന്ഥമാണ് പുറപ്പാട്. പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമഗ്രന്ഥമായ തോറയിലെ അഞ്ചുഗ്രന്ഥങ്ങളിൽ രണ്ടാമത്തേതും ഇതാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള എബ്രായജനതയുടെ മോചനത്തിന്റേയും മരുഭൂമിയിലൂടെ ദൈവത്തിന്റെ പർവതമായ സീനായ് മലവരെ മോശെ അവരെ നയിക്കുന്നതിന്റെയും കഥയാണ് ഇതു പറയുന്നത്. സീനായ് പർവതത്തിൽ ദൈവമായ യഹോവ എബ്രായജനതയ്ക്ക് അവരുടെ നിയമസംഹിത നൽകുകയും അവരുമായി ഒരുടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു. യഹോവയോടു ജനത വിശ്വസ്തരായിരുന്നാൽ കാനാൻ ദേശം അവർക്ക് അവകാശമായി കൊടുക്കുമെന്നായിരുന്നു ഉടമ്പടി. മരുഭൂമിയിൽ ജനതയുടെ സഞ്ചരിക്കുന്ന ആരാധനാലയമായിരുന്ന ദൈവകൂടാരത്തിന്റെ (Tabernacle) നിർമ്മിതിയിലാണ് പുറപ്പാട് പുസ്തകം സമാപിക്കുന്നത്.

    പുറപ്പാട് ഉൾപ്പെടെയുള്ള പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടേയും കർത്താവ് മോശെ ആണെന്നാണ് പാരമ്പര്യം. ഈ കൃതി എങ്ങനെ അതിന്റെ അന്തിമരൂപത്തിൽ എത്തിച്ചേർന്നു എന്നതിനെക്കുറിച്ച് ആധുനിക ബൈബിൾ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. പുറപ്പാട് ഒന്നിലേറെപ്പേരുടെ രചനയാണെന്നും ക്രി.മു. ആറും അഞ്ചും നൂറ്റാണ്ടുകളിലെ ബാബിലോണിയ പ്രവാസകാലത്തും പേർഷ്യൻ ഭരണകാലത്തുമാണ് അതു രൂപപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു.

    ലേവ്യർ


    എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും മൂന്നാമത്തെ പുസ്തകമാണ് ലേവ്യർ അല്ലെങ്കിൽ ലേവ്യപുസ്തകം (ഇംഗ്ലീഷ്: Book of Leviticus). പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമഗ്രന്ഥമായ തോറയിലെ അഞ്ചു പുസ്തകങ്ങളിൽ മൂന്നാമത്തേതും ഇതാണ്. ആരാധനാവിധികളും പൗരോഹിത്യമുറകളുമാണ് ഇതിന്റെ ഉള്ളടക്കം. എങ്കിലും വിപുലമായ അർത്ഥത്തിൽ, ദൈവവും ഇസ്രായേലുമായി ഉള്ളതായി ഉല്പത്തി, പുറപ്പാട് പുസ്തകങ്ങളിൽ പറയുന്ന ഉടമ്പടിബന്ധത്തിന്റെ പ്രയോഗവശമാണ് ഈ കൃതി വിവരിക്കുന്നത്. പഞ്ചഗ്രന്ഥിയുടെ സമഗ്രമായ ദർശനത്തിൽ, യഹോവയുമായി വിശേഷബന്ധത്തിൽ ഏർപ്പെടുന്നതു വഴി ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളുടെ നിർവഹണത്തിനുള്ള മാർഗ്ഗരേഖകളായായി ഇതിലെ നിയമങ്ങളെ കാണാം. ഈ ഉത്തരവാദിത്വങ്ങളെ സാമൂഹ്യബന്ധങ്ങളുടേയും പെരുമാറ്റമര്യാദകളുടേയും രൂപത്തിലാണ് പുസ്തകം അവതരിപ്പിക്കുന്നത്. ആദ്യത്തെ 16 അദ്ധ്യായങ്ങളും അവസാനത്തെ അദ്ധ്യായവും വിശുദ്ധീകരണച്ചടങ്ങുകളുടേയും, പരിഹാരക്കാഴ്ചകളുടേയും, പ്രായശ്ചിത്തദിനങ്ങളുടേയും നിയമങ്ങൾ ചേർന്ന പുരോഹിതനിഷ്ഠയാണ്. ഇതിന്റെ ഭാഗമായി 12-ആം ആദ്ധ്യായത്തിലാണ്, പുരുഷന്മാർക്ക് അഗ്രചർമ്മഛേദനം നിഷ്കർഷിച്ചിരിക്കുന്നത്. 17 മുതൽ 26 വരെ അദ്ധ്യായങ്ങളിലുള്ള വിശുദ്ധിനിയമങ്ങളിൽ "നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക" എന്ന "ഏറ്റവും വലിയ കല്പന"-യും ഉൾപ്പെടുന്നു. "മ്ലേച്ഛതകൾ"(abominations) എന്നു വിശേഷിക്കപ്പെട്ട ചില പെരുമാറ്റങ്ങൾക്കുള്ള വിലക്കുകളാണ് ഗ്രന്ഥത്തിന്റെ വലിയൊരു ഭാഗം. ഇവയിൽ മിക്കവയും പാന-ഭോജനങ്ങളും ലൈംഗികതയും ആയി ബന്ധപ്പെട്ടിരിക്കുന്നു. ഈ നിയമങ്ങൾ പൊതുവേ ഇസ്രായേൽക്കാരെ മാത്രം ലക്ഷ്യമാക്കുന്നവയാണെങ്കിലും ചിലതിന്റെയൊക്കെ പരിധിയിൽ "ഇസ്രായേലിൽ യാത്രചെയ്യുന്ന പരദേശികളേയും" ഉൾപ്പെടുത്തിയിട്ടുണ്ട്. യഹൂദ-ക്രൈസ്തവപാരമ്പര്യങ്ങൾ അനുസരിച്ച്, പഞ്ചഗ്രന്ഥിയിലെ ഇതര ഗ്രന്ഥങ്ങൾ എന്ന പോലെ ലേവ്യരുടെ പുസ്തകവും മോശ യഹോവയിൽ നിന്നു കേട്ടെഴുതിയതാണ്.ലേവരുടെ പുസ്തകത്തിന്റെ കർതൃത്ത്വത്തെ സംബന്ധിച്ച് ആധുനിക പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ഥമായ അഭിപ്രായങ്ങൾ നിലവിലുണ്ട്.

    നിയമാവർത്തനം

    എബ്രായ ബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസമുച്ചയത്തിലേയും അഞ്ചാമത്തെ ഗ്രന്ഥമാണ് നിയമാവർത്തനം. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചു ഗ്രന്ഥങ്ങളിൽ അവസാനത്തേതും ഇതു തന്നെയാണ്. പോയ നാല്പതു വർഷം മരുഭൂമിയിൽ അലഞ്ഞുതിരിയേണ്ടി വന്നപ്പോഴത്തെ അനുഭവങ്ങൾ വിലയിരുത്തിയും കടന്നുചെല്ലാൻ പോകുന്ന വാഗ്ദത്തഭൂമിയിലെ ഭാവിയിലേക്ക് ഉറ്റുനോക്കിയും മോശെ നടത്തിയ മൂന്നു ദീർഘപ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്റെ വലിയൊരു ഭാഗം. വാഗ്ദത്തഭൂമിയിൽ ഇസ്രായേൽക്കാരുടെ ജീവിതത്തിനു വഴികാണിക്കാനുദ്ദേശിച്ചുള്ള വിശദമായൊരു നിയമസംഹിതയാണ് അതിന്റെ കാതൽ. ദൈവശാസ്ത്രപരമായി നോക്കുമ്പോൾ, ദൈവമായ യഹോവയും ഇസ്രായേൽ മക്കളും തമ്മിലുള്ള ഉടമ്പടിയുടെ നവീകരണമാണ് ഈ കൃതി. ഇതിലെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം ആറാമത്തെ അദ്ധ്യായത്തിലെ ഷെമാ എന്ന പേരിൽ അറിയപ്പെടുന്ന നാലാം വാക്യമാണ്. യഹൂദരുടെ ഏകദൈവവിശ്വാസത്തിന്റേയും, ദേശീയതയുടെ തന്നെയും പ്രഘോഷണമെന്ന നിലയിൽ പ്രസിദ്ധമായ ആ വാക്യം ഇതാണ്: "ഇസ്രായേലേ കേട്ടാലും: കർത്താവായ യഹോവയാണ് നമ്മുടെ ദൈവം; കർത്താവ് ഏകനാണ്." മോശെയ്ക്ക് ദൈവത്തിൽ നിന്നു ലഭിച്ച വചനങ്ങളുടെ രേഖയായി ഈ ഗ്രന്ഥത്തെ പാരമ്പര്യം ഘോഷിക്കുന്നു.എങ്കിലും ആധുനിക പണ്ഡിതന്മാർ ഇതിനെ പലർ ചേർന്ന് എഴുതിയ ഗ്രന്ഥമായും, യൂദയാ ഭരിച്ച ജോഷിയാ രാജാവിന്റെ ഭരണകാലത്തു നടന്ന മതപരമായ നവീകരണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരിക്കാവുന്നതായും കണക്കാക്കുന്നു.

    No comments:

    Post a Comment